KERALAM

“എനിക്കില്ലാത്ത പേടി എന്തിനാ നിങ്ങൾക്ക്”; പൃഥ്വിരാജ് തന്നോട് പറഞ്ഞതിനെക്കുറിച്ച് ദീപക് ദേവ്

‘എമ്പുരാൻ’ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. സിനിമയുടെ സംഗീതത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. വളരെ മനോഹരമെന്നാണ് മിക്കവരുടെയും അഭിപ്രായം. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ലൂസിഫർ ഭയങ്കര ചലഞ്ചിംഗ് ആയിരുന്നുവെന്ന് ദീപക് ദേവ് പറയുന്നു. പക്ഷേ അതിന്റെ അവസാനം നല്ലൊരു റിസൽട്ട് കിട്ടിയെന്നും ഒരുപാട് സന്തോഷം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എമ്പുരാൻ ചെയ്യുന്ന സമയത്ത് താൻ സംഗീത സംവിധാനം നിർവഹിക്കുന്നതിനെക്കുറിച്ച് പല ചർച്ചകളും ഉണ്ടായിരുന്നെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘ലൂസിഫർ ഇത്രയും സക്സസ്ഫുള്ളായിട്ടും വലിയ ചർച്ചകളുണ്ടായി. ഇതൊക്കെ ഞാനും വായിക്കുന്നുണ്ട്. ഇല്ലെങ്കിൽ ആരെങ്കിലും എന്റെയടുത്ത് എത്തിച്ചുതരും, ഞാൻ പൃഥ്വിയുടെ ഒരു ട്രൂ ഫ്രണ്ട് കൂടിയായതിനാൽ, ഞാൻ പുള്ളിക്ക് ഇത് ഫോർവേഡ് ചെയ്തു.

പൃഥ്വി, ഇങ്ങനെയൊരു ചർച്ച നടക്കുന്നുണ്ട്. ആൾക്കാർ പ്രതീക്ഷിക്കുന്നത് വേറെയാരെയെങ്കിലുമാണെങ്കിൽ ഞാൻ ചെയ്തിട്ട് അതൊരു പ്രശ്നമായി എന്ന് വരുമോ, അങ്ങനെയാണെങ്കിൽ ഞാൻ മാറാമെന്ന് പറഞ്ഞു. നിങ്ങൾ ലൂസിഫർ ചെയ്ത ആളല്ലേ. അതിന്റെ മുമ്പും ഇതുതന്നെയായിരുന്നില്ലേ. എന്നിട്ടെന്തായി, നമ്മൾ ഉദ്ദേശിച്ച രീതിയിൽ തന്നെ എത്തിയില്ലേ. എനിക്കില്ലാത്ത പേടി എന്തിനാ നിങ്ങൾക്ക് എന്ന് ചോദിച്ചു. പിന്നെ ഇത് വേണ്ടിയിരുന്നില്ലെന്ന് തോന്നരുതെന്ന് ഞാൻ പറഞ്ഞു. ഒരിക്കലുമില്ലെന്നും അനാവശ്യമായ സാധനങ്ങൾ വായിക്കാതിരിക്കൂവെന്നും പൃഥ്വി മറുപടി നൽകി.


Source link

Related Articles

Back to top button