INDIALATEST NEWS

ജസ്റ്റിസ് വർമയുടെ സ്ഥലംമാറ്റം: ബാർ അസോസിയേഷൻ സമരം പിൻവലിച്ചു


ന്യൂഡൽഹി ∙ ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയതിനെതിരെ അവിടത്തെ ബാർ അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്നുമുതൽ ജോലി പുനരാരംഭിക്കും.ജസ്റ്റിസ് വർമയ്ക്ക് ഔദ്യോഗിക ചുമതലകൾ നൽകാതെ മാറ്റിനിർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതും ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതിയുടെ അന്വേഷണം പൂർത്തിയാകുംവരെ പണിമുടക്ക് പിൻവലിക്കണമെന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഔദ്യോഗികവസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ട് കണ്ടെത്തിയതോടെയാണ് ജസ്റ്റിസ് വർമ വിവാദത്തിലായത്.


Source link

Related Articles

Back to top button