നവതി നിറവില്‍ ആര്‍ബിഐ

നവതിയുടെ നിറവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 1935 ഏപ്രില്‍ ഒന്നിനാണ് ആര്‍ബിഐ സ്ഥാപിതമായത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1034 പ്രകാരമാണ് പ്രവര്‍ത്തനം. 1937ല്‍ കോല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് ബാങ്കിന്റെ പ്രവര്‍ത്തന കേന്ദ്രം മാറ്റി. 1947 വരെ ബര്‍മ്മയുടെയും (ഇപ്പോള്‍ മ്യാന്മര്) 1948 വരെ പാക്കിസ്ഥാന്റെയും കേന്ദ്ര ബാങ്കായും ഇത് പ്രവര്‍ത്തിച്ചു. ആദ്യനാളുകളില്‍ ഓഹരി ഉടമകളായിരുന്നു ബാങ്കിനെ നിയന്ത്രിച്ചിരുന്നത്. 1949ല്‍ ദേശസാത്കരിച്ച് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രത്തിലാക്കി. സഞ്ജയ് മല്‍ഹോത്രയാണ് ഇപ്പോഴത്തെ ആര്‍ബിഐ ഗവര്‍ണര്‍. റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്നിനു തുടക്കമായിരുന്നു. ഇതിനോടനുബന്ധിച്ച് 90 രൂപയുടെ നാണയം ആർബിഐ പുറത്തിറക്കിയിരുന്നു. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്‍ബിഐയുടെ പ്രവര്ത്തനചരിത്രത്തിന്റെ പ്രതീകമായ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിനു സമര്‍പ്പിച്ചത്.
സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം ‘ആര്‍ബിഐ@90′ എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അശോകസ്തംഭത്തോടൊപ്പം ‘സത്യമേവ ജയതേ’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ഇന്നലെയും ഇന്നുമായി നടക്കുന്ന നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മുംബൈയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുംബൈയില്‍ എത്തിയ രാഷ്ട്രപതി ഇന്നു നടക്കുന്ന സമാപന ചടങ്ങുകളില്‍ പങ്കെടുക്കും. ആർബിഐയുടെ കടമകൾ ☛ കാലാകാലങ്ങളിലെ വായ്പാ പണനയം നിശ്ചയിക്കല്‍ ☛ ധനകാര്യമേഖലയുടെ മേല്‍നോട്ടം ☛ വിദേശ വിനിമയ മാനേജുമെന്റ് ☛ കറന്‍സി വിതരണം

Source link