LATEST NEWS

വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിര്; വിയോജിപ്പു രേഖപ്പെടുത്തണം: പാളയം ഇമാം


തിരുവനന്തപുരം∙ വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും വിയോജിപ്പു രേഖപ്പെടുത്തണമെന്നും പാളയം ഇമാം വി.പി.സുഹൈബ് മൗലവി പറഞ്ഞു. ‘‘വഖഫ് ദാനം ചെയ്ത വസ്തുക്കളാണ്.  ഈ നിയമങ്ങളില്‍ വലിയ ഭേദഗതി വരുത്തുന്ന ബില്‍ ആണ് പാസാക്കാന്‍ പോകുന്നത്. ഓരോ കാലഘട്ടത്തിലും ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് വഖഫ് സ്വത്തുക്കളില്‍ ഇടപെടാന്‍ ഈ ബില്‍ കൂടുതല്‍ അവസരം ഒരുക്കും. നാട്ടില്‍ നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരായുളള ബില്‍ ആണിത്. വിശ്വാസികളും മതനിരപേക്ഷ ബോധമുള്ള മുഴുവന്‍ ആളുകളും ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണം’’ – പെരുന്നാള്‍ സന്ദേശത്തില്‍ ഇമാം പറഞ്ഞു.


Source link

Related Articles

Back to top button