WORLD

ഫ്രഞ്ച് പ്രസിഡന്റ് സ്വപ്നത്തിന് തിരിച്ചടി; മറീന്‍ പെന്നിന് സാമ്പത്തിക ക്രമക്കേട് കേസിൽ തടവും പിഴയും


പാരിസ്: സാമ്പത്തിക ക്രമക്കേടുകേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്നിന് വന്‍തിരിച്ചടി. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് അവരെ വിലക്കിയ കോടതി നാലുകൊല്ലം തടവിനും പിഴയ്ക്കും വിധിച്ചു. 2027-ലെ ഫ്രാന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മുന്‍നിരമുഖമായിരുന്നു നാഷണല്‍ റാലി (എന്‍ആര്‍) പാര്‍ട്ടി നേതാവായ മറീന്‍. കോടതിവിധിക്ക് പിന്നാലെ മറീന്റെ ഫ്രഞ്ച് പ്രസിഡന്റ് സ്വപ്‌നത്തിനും തിരിച്ചടിയേറ്റു.മറീന്‍, അവരുടെ പാര്‍ട്ടിയായ നാഷണല്‍ റാലി പാർട്ടിയും 24-ഓളം നേതാക്കളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 4.44 മില്യന്‍ ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കേണ്ടിയിരുന്ന പണം വകമാറ്റി ഫ്രാന്‍സില്‍ എന്‍ആര്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.


Source link

Related Articles

Back to top button