സാങ്കേതിക കാരണങ്ങൾ; പുതിയ ‘എമ്പുരാൻ’ വൈകും, ഇന്ന് തിയറ്ററിലെത്തില്ല

കൊച്ചി ∙ മാറ്റങ്ങൾ വരുത്തിയ എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല. സാങ്കേതിക കാരണങ്ങളാലാണ് റീ എഡിറ്റിങ് പതിപ്പ് വൈകുന്നത്. നാളെയോടെ പുതിയ പതിപ്പ് പ്രദർശനത്തിന് എത്തുമെന്നാണ് വിവരം. ഇന്നു വൈകീട്ടോടെ പുതിയ പതിപ്പ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ ചിത്രത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു. സിനിമയിൽനിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്. ബുധനാഴ്ചയോടെ മാറ്റം വരുത്തി തിയേറ്ററുകളിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് എമ്പുരാൻ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. വിവാദ രംഗങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു.
Source link