അടുത്ത അദ്ധ്യയനവർഷം മുതൽ സ്കൂളുകളിൽ സൂംബ ഡാൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലെ നിർദ്ദേശം. അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
അദ്ധ്യാപക -വിദ്യാർത്ഥി- രക്ഷാകർതൃബന്ധം ദൃഢമാക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കാൻ അദ്ധ്യാപകർക്കായി നവീകരിച്ച പരിശീലന പദ്ധതി തയ്യാറാക്കും. മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീടതിൽ ഭംഗം വന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.. ഇക്കാര്യം എസ്.സി.ഇ.ആർ.ടി പരിശോധിക്കും.വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങളേർപ്പെടുത്തും. യോഗയോ വ്യായാമങ്ങളോ സംഘടിപ്പിക്കും..മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായവർക്കും കൗൺസിലിംഗ് ശക്തിപ്പെടുത്തും.
മറ്റ് നിർദ്ദേശങ്ങൾ
അദ്ധ്യാപക- വിദ്യാർത്ഥി ജാഗ്രതാസമിതി എല്ലാ വിദ്യാലയങ്ങളിലുമുണ്ടാകണം.
വിദ്യാർത്ഥികളുടെ കായികക്ഷമത വികസിപ്പിക്കണം .
വീടും വിദ്യാലയവും ചേർന്ന് കുട്ടിയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ഹോം ചാർട്ടർ.
എൻ.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി വോളണ്ടിയർമാരെ ഉൾപ്പെടുത്തി മെന്ററിംഗ് ശൃംഖല
ട്യൂഷൻ , കോച്ചിംഗ് സെന്ററുകൾ നിരീക്ഷിക്കണം..
റാഗിങ്, സമ്മർദ്ദം തുടങ്ങിയവ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം ഏകോപിക്കണം
എല്ലാ കലാലയങ്ങളിലും വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിക്കാൻ സ്‌പെഷ്യൽ മോണിറ്ററിംഗ് ടീം.
സ്കൂളുകളിൽ അദ്ധ്യാപകരും അലൂമിനിയുമുൾപ്പെടുന്ന സുഹൃദ് സമിതികൾ
ആ റുമാസത്തിലൊരിക്കൽ മെഡിക്കൽ ചെക്കപ്പ് .
കുട്ടികളുടെ മൊബൈൽ സ്‌ക്രീൻ അഡിക്ഷൻ ഒഴിവാക്കണം
. ലഹരിക്കച്ചവടക്കാർ ക്യാരിയേഴ്സാക്കി മാറ്രുന്ന 18 വയസിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകശ്രദ്ധയുണ്ടാണം.
Source link