ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ഇന്നലെ ശവ്വാൽ മാസപ്പിറ കണ്ടതോടെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും. ഇത്തവണ റംസാൻ 29 പൂർത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

മാസപ്പിറവി ദൃശ്യമായെന്ന സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ന് ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.


Source link
Exit mobile version