INDIALATEST NEWS

ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; ‘മൊണാലിസ’യ്ക്ക് സിനിമ വാഗ്ദാനം ചെയ്ത സംവിധായകൻ‌ ബലാത്സംഗ കേസിൽ അറസ്റ്റിൽ


ന്യൂഡൽഹി∙ കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ. സംവിധായകൻ സനോജ് മിശ്രയെ ആണ് ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 28 കാരിയെ 4 വർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തൽ, ഗർഭഛിദ്ര നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന സനോജ് മിശ്രയെ ഗാസിയാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംവിധായകനും താനും മുംബൈയിൽ ലിവിങ് ടുഗതറിലായിരുന്നു. മൂന്ന് തവണ ഗർഭഛിദ്രം നടത്താൻ സനോജ് മിശ്ര നിർബന്ധിച്ചു. വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. 2024 മാർച്ച് 6നാണ് സനോജ് മിശ്രക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ കുംഭമേളക്കിടെ വൈറലായ മൊണാലിസ എന്ന മോനി ഭോസ്‌ലയെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുമെന്ന് സനോജ് മിശ്ര പ്രഖ്യാപിച്ചിരുന്നു. മൊണാലിസയെ സന്ദർശിച്ചതിനു ശേഷമായിരുന്നു പ്രഖ്യാപനം.


Source link

Related Articles

Back to top button