INDIA

ഭാര്യയേയും മകനെയും തലയ്ക്കടിച്ച ശേഷം കഴുത്തറുത്തു കൊന്നു; ഭർത്താവ് പിടിയിൽ


റാഞ്ചി ∙ ജാർഖണ്ഡിലെ സരായികേല ജില്ലയിൽ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശുക്രം മുണ്ഡ എന്നയാളാണ് ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച ശേഷം ശുക്രം ഭാര്യയുടെയും മകന്റെയും കഴുത്ത് അറക്കുകയായിരുന്നു. ഭാര്യയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. മദ്യപാനിയായ ശുക്രം മുണ്ഡയും പാർവതി ദേവിയും തമ്മില്‍ തർക്കം പതിവായിരുന്നു. പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും നിലവിളി കേട്ട അയല്‍വാസികള്‍ വീട്ടിലേക്ക് ഓടി എത്തുമ്പോൾ ചോരയില്‍ കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡ അധികം വെെകാതെ പൊലീസ് പിടിയിലായി. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും കണ്ടെടുത്തു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.


Source link

Related Articles

Back to top button