CINEMA

ഇതിനു മുമ്പും ഈ അവഗണനകൾ നേരിട്ടയാളാണ് രാജു, ഇതൊന്നും ഒരു പുതുമയമല്ല: പിന്തുണച്ച് ലിസ്റ്റിൻ, നന്ദി പറഞ്ഞ് മല്ലിക സുകുമാരൻ


മലയാള സിനിമ കണ്ട ഏറ്റവും വലിയ കലക്‌ഷനിലേക്കാണ് ‘എമ്പുരാൻ’ സിനിമ കുതിക്കുന്നതെന്ന് നിർമാതാവും തിയറ്റർ ഉടമയുമായ ലിസ്റ്റിൻ സ്റ്റീഫൻ. ഇതിനു മുമ്പും ഇത്തരം അവഗണനകള്‍ നേരിട്ട വ്യക്തിയാണ് പൃഥ്വിരാജെന്നും ആദ്യമായി ഒരു വഴിവെട്ടുന്നവർക്കു നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി ഇതിനെ കണ്ടാൽ മതിയെന്നും ലിസ്റ്റിൻ കുറിച്ചു. ലിസ്റ്റിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് മല്ലിക സുകുമാരനും എത്തുകയുണ്ടായി.ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ‘‘മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിക്കുകയാണ് ‘എമ്പുരാൻ’. ഇതൊരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തിയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കലക്‌ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. 


Source link

Related Articles

Back to top button