KERALAM

മെയ് 20ലെ അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കും

തിരുവനന്തപുരം: ദേശീയ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത മെയ് 20ലെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. മോദി സർക്കാരിന്റെ തൊഴിലാളി-കർഷകവിരുദ്ധ നയങ്ങൾക്കും പൊതുമേഖല സ്വകാര്യവത്കരണത്തിനും എതിരെയാണ് പണിമുടക്ക്.

പണിമുടക്കിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഏപ്രിൽ 11ന് തിരുവനന്തപുരത്ത് സംസ്ഥാന കൺവെൻഷൻ ചേരും. രാജ്ഭവനിലേക്കും ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും തൊഴിലാളി മാർച്ച് നടത്തും

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button