LATEST NEWS

TODAY'S RECAP ആളിക്കത്തി ‘എമ്പുരാൻ’, വിമർശനവുമായി വീണ്ടും ഓർഗനൈസർ; തലമുണ്ഡനം ചെയ്ത് ആശമാർ– പ്രധാനവാർത്തകള്‍


എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഇന്നും തുടരുകയാണ്. വീണ്ടും സിനിമയ്ക്കെതിരെ ആർ‌എസ്എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തെത്തിയിരിക്കുകയാണ്. ആശാവർക്കർമാരുടെ സമരം 50 ദിവസം പിന്നിട്ടതും മോദി മോഹൻ ഭാഗവതിനെ കണ്ടത് തന്റെ  വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന  ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തലും ഇന്ന് ചർച്ചയായി. എമ്പുരാൻ സിനിമയ്‌ക്കെതിരെ ആർഎസ്എസ് മുഖപത്രം വീണ്ടും ലേഖനവുമായെത്തി. സനാതന ധർമത്തിനും കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകൾ എടുത്തുപറഞ്ഞുള്ള ലേഖനത്തിലാണ് വിമർശനം. ‘സേവ് ലക്ഷദ്വീപ്’ എന്ന പ്രചാരണത്തിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ് എന്നും ഇതിൽനിന്നു തന്നെ അദ്ദേഹത്തിന്റെ ദേശവിരുദ്ധത വ്യക്തമാണെന്നും ഓർഗനൈസർ ആരോപിക്കുന്നു. ഇതിനിടെ സിനിമയുടെ റി എഡിറ്റഡ് പതിപ്പ് ഇന്നുമുതൽ തിയറ്ററിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് ഐക്യദാർഢ്യവുമായി ഇന്നും നിരവധി പേർ രംഗത്തെത്തി. 


Source link

Related Articles

Back to top button