CINEMA
'നിങ്ങൾ വാളോങ്ങുന്നത് രാജാവിനെതിരെ, ഒരു ജനതയുണ്ട് പുറകിൽ'; അപ്പാനി ശരത് പറയുന്നു

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ അഭിപ്രായം പറഞ്ഞ് നടൻ അപ്പാനി ശരത്. നിങ്ങൾ ചെയ്ത തെറ്റ് മറച്ച് പിടിക്കാനുള്ള അടവാണ് ഈ വിമർശങ്ങൾ എന്നാണ് ശരത് പറയുന്നത്. മോഹൻലാലിനെ വിമർശിക്കുന്നവർ അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിലുള്ള സ്നേഹം അറിയാത്തതുകൊണ്ടാണെന്നു ശരത് കൂട്ടിച്ചേർത്തു.ശരത്തിന്റെ വാക്കുകൾ; ‘തലയിൽ പൂടയുണ്ടോ എന്ന് സംശയം ഉള്ളവനാണ് “കള്ളാ” എന്ന വിളി കേൾക്കുമ്പോ കൊള്ളുന്നത്. ഞാൻ ആവർത്തിക്കുന്നു, കൊള്ളുന്നത് എന്നാണ് ഞാൻ പറഞ്ഞത് “നിങ്ങൾ കൊല്ലുന്നത്” എന്നല്ല.ഒരു മുള്ള് കൊണ്ടാൽ റോസാ ചെടി മുഴുവൻ അരിഞ്ഞു കളയണം എന്ന് വാദിക്കാം.
Source link