WORLD

ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് രേഖകളുമായി കടക്കാൻ ശ്രമം, തായ്ലാൻഡിൽ നാല് ചൈനക്കാർ പിടിയിൽ


ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. തകര്‍ന്ന കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടവരാണ് ഈ നാലുപേരുമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. നിര്‍മാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഉള്ളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ചൈനീസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിക്കായിരുന്നു നിര്‍മാണത്തിലിരിക്കെ തകര്‍ന്നുവീണ 30 നില കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. ഇതുമായി ബന്ധപ്പെട്ട രേഖകളുമായി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. 32 പേജുകളുള്ള ഒരു ഫയലാണ് ഇവര്‍ തകര്‍ന്ന കെട്ടിടത്തില്‍നിന്ന് എടുത്തതെന്നാണ് മെട്രോപോളിറ്റന്‍ പോലീസ് ബ്യൂറോ മേധാവി അറിയിച്ചത്. അധികൃതര്‍ ദുരന്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് ചൈനീസ് പൗരന്മാര്‍ അതിക്രമിച്ച് കയറിയത്.


Source link

Related Articles

Back to top button