LATEST NEWS

കുറുവ മോഷണ കേസിലെ അവസാന പ്രതിയും പിടിയിൽ; പൊലീസ് വലയിലായത് കമ്പം സ്വദേശി


ആലപ്പുഴ ∙ കേരളത്തിൽ റജിസ്റ്റർ ചെയ്ത കുറുവ മോഷണ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിൽ. കമ്പം സ്വദേശി കട്ടൂച്ചനെയാണ് മണ്ണാഞ്ചേരി പൊലീസ് മധുരയിൽനിന്നു പിടികൂടിയത്. പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതുമായ കേസുകളിലെ പ്രതിയാണ്. 2012ൽ മാരാരിക്കുളം സ്റ്റേഷൻ പരിധിയിൽ അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കട്ടൂച്ചമെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കലിന്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയക്കുകയായിരുന്നു. ഗുരുവായൂരിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുകളുണ്ട്.


Source link

Related Articles

Back to top button