ഛത്തീസ്ഗഢിൽ 33,700 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് മോദി

ബിലാസ്പുർ: ഛത്തീസ്ഗഢിൽ 33,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഇന്നലെ പ്രധാന മന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ബിലാസ്പുർ ജില്ലയിലെ മൊഹ്ബത്ത ഗ്രാമത്തിൽ നടന്ന ചടങ്ങിൽ നിരവധി പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അഭൻപുർ-റായ്പുർ മെമു സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിച്ചു. എൻടിപിസിയുടെ സിപത് സൂപ്പർ തെർമൽ പവർ പ്രോജക്ടിന്റെ മൂന്നാം ഘട്ടം, ഭാരത് പെട്രോളിയം കോർപറേഷന്റെ സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഹിന്ദുസ്ഥാൻ പെട്രോളിസം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖ്-റായ്പുർ പൈപ്പ്ലൈൻ, ഏഴ് റെയിൽവേ പദ്ധതികൾ എന്നിവയ്ക്കും തറക്കല്ലിട്ടു. കൂടാതെ 29 ജില്ലകളിലെ പിഎം ശ്രീ സ്കൂളുകളും റായ്പുരിലെ വിദ്യാ സമീക്ഷ കേന്ദ്രയും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ വരുന്ന ഏതാനും ഗുണഭോക്താക്കളുടെ ഗൃഹപ്രവേശനച്ചടങ്ങിലും മോദി പങ്കെടുത്തു.
Source link