മഹാരാഷ്ട്രയിലെ മസ്ജിദിൽ സ്ഫോടനം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മസ്ജിൽ സ്ഫോടനം. മസ്ജിദിൽ സ്ഥാപിച്ച ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ബീഡിലെ അർഥ മസ്ലയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് വിജയ് രാമ ഗവ്ഹാനെ (22), ശ്രീറാം അശോക് സഗ്ദേ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ചെറിയ സംഘർഷം ഉടലെടുത്തതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിൽ ശനിയാഴ്ച നടന്ന ഒരു വിഭാഗത്തിന്റെ ഘോഷയാത്രയ്ക്കിടയിൽ രണ്ട് സംഘങ്ങൾ തമ്മിൽ ചെറിയ സംഘർഷം ഉടലെടുത്തിരുന്നു.
Source link