LATEST NEWS

‘മുറിയുടെ മുന്നില്‍ മൂത്രമൊഴിക്കും, ഉപദ്രവിക്കും; 19കാരിയായ മകൾക്കും മർദനം’: ഭർത്താവിനെതിരെ 47കാരിയുടെ വെളിപ്പെടുത്തൽ


കോട്ടയം ∙ ഭര്‍ത്താവും ഭര്‍തൃമാതാവും ചേർന്ന് തന്നെയും മകളെയും ക്രൂരമായി പീഡിപ്പിക്കുന്നെന്ന് 47 വയസ്സുകാരിയുടെ വെളിപ്പെടുത്തൽ. ഭര്‍ത്താവ് ജോമോന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും ഭർതൃമാതാവ് അശ്ലീലം പറയുന്നെന്നുമാണ് പരാതി. ഭാര്യയുടെ പരാതിയിൽ ജോമോനെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തൊൻപതുകാരിയായ മകളെയും ജോമോൻ മർദിക്കുന്നുവെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. ഭര്‍ത്താവ് ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നെന്നാണ് പരാതി. ഭര്‍തൃമാതാവ് നിരന്തരം അശ്ലീലം പറയുന്നെന്നും വീട്ടിലെ കറന്റ് ഓഫാക്കുന്നുണ്ടെന്നും ആരോപണമുണ്ട്.പത്ത് വര്‍ഷത്തോളമായി വിദേശത്ത് നഴ്‌സായി ജോലിചെയ്തു വരികയായിരുന്നു. സമ്പാദ്യത്തിന്റെ ഒരുഭാഗം ഭര്‍ത്താവിനാണ് അയച്ചുകൊടുത്തിരുന്നത്. ലോണ്‍ അടക്കാന്‍ ഈ പണം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് മദ്യപിക്കാന്‍ തുടങ്ങിയതോടെ ഇത് മുടങ്ങി. വിദേശത്തെ ജോലി രാജിവച്ച് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. ഭാര്യയുടെ പരാതിയിൽ നേരത്തെ റിമാൻഡിലായിരുന്ന ജോമോന് പിന്നീട് കോടതി ജാമ്യം നല്‍കുകയായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇയാള്‍ വീണ്ടും ഭാര്യയെ മര്‍ദിച്ചത്.


Source link

Related Articles

Back to top button