KERALAMLATEST NEWS

മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുറക്കാൻ ഫെഫ്‌ക

കൊച്ചി:ചലച്ചിത്ര പ്രവർത്തകർക്ക് സഹായകമായി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുമെന്ന് സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക.തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് നഗരങ്ങളിൽ മെഡിക്കൽ ഷോപ്പും ആരംഭിക്കും.ജീവൻ രക്ഷാ മരുന്നുകൾ സിനിമാപ്രവർത്തകർക്ക് സൗജന്യമായി നൽകുമെന്നും ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. ഫെഫ്‌കയിലെ 21 അംഗസംഘടനകൾക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഒന്നാം വാർഷികവും രണ്ടാംവർഷ പ്രഖ്യാപനവും നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമാ ലൊക്കേഷനുകളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുമെന്ന പ്രഖ്യാപനരേഖ സംസ്ഥാന എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവിന് സിബി മലയിൽ കൈമാറി.പ്രസിഡന്റ് സിബി മലയിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽമോഹൻലാൽ വീഡിയോ സന്ദേശത്തിൽ ആശംസ അറിയിച്ചു.ഫെഫ്‌ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ,ട്രഷറർ ആർ.എച്ച് സതീഷ്,വിധു വിൻസെന്റ്,സണ്ണി ജോസഫ്,ഷിബു ജി.സുശീലൻ,സലാം ബാപ്പു,ബൈജുരാജ് ചേകവർ,ആയില്യൻ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.


Source link

Related Articles

Back to top button