KERALAM
വർക്കലയിൽ ഉത്സവം കണ്ടുമടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു

വർക്കല: ജനക്കൂട്ടത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. വർക്കല സ്വദേശികളായ രോഹിണിയും മകൾ അഖിലയുമാണ് മരിച്ചത്. തിരുവനന്തപുരം വർക്കല പേരേറ്റിലാണ് സംഭവം. ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ച് കയറിയത്. വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. രാത്രി 10 മണിക്കായിരുന്നു അപകടം. അപകടശേഷം വാഹനത്തിലെ ഡ്രെെവർ ഓടിരക്ഷപ്പെട്ടു.
Source link