LATEST NEWS
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ സമീപത്തെ കുളത്തിൽ വീണു മരിച്ചു

ചേർത്തല (ആലപ്പുഴ) ∙ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ സമീപത്തെ കുളത്തിൽ വീണു മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ കളത്തിൽ വീട്ടിൽ ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണ് മരിച്ചത്. പള്ളിപ്പുറത്ത് പടിഞ്ഞാറെകരിയിലുള്ള ദീപ്തിയുടെ വീട്ടിൽ വച്ച് ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു അപകടം. സംഭവസമയത്ത് കുട്ടിയുടെ മുത്തച്ഛൻ ജോസും ഭാര്യ വത്സലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Source link