ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസ് പാളംതെറ്റി ഒരു മരണം: 15 പേർക്ക് പരിക്ക്

കട്ടക്ക്: ഒഡിഷയിലെ കട്ടക്കിൽ എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി ഒരാൾ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ സാരമായി പരിക്കേറ്റ ഏഴുപേരെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എസ്എംവിടി ബംഗളുരു-കാമാഖ്യ എക്സ്പ്സിന്റെ പതിനൊന്നു കോച്ചുകൾ ഇന്നലെ രാവിലെ 11.45നാണ് മൻഗൗളിക്കു സമീപം നിർഗുണ്ടിയിൽ അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ കനത്ത ചൂടിനെത്തുടർന്ന് ട്രയിനിലെ ഏതാനും യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കട്ടക്ക് ജില്ലാ കലക്ടർ അറിയിച്ചു. അപകടസ്ഥലത്ത് സജ്ജീകരിച്ച താത്കാലിക ചികിത്സാക്യാന്പിൽ ഇവർക്ക് പരിചരണം ഒരുക്കി.
ഹൗറ-ചെന്നൈ റൂട്ടിലെ ഒരു ട്രാക്കിലുണ്ടായ അപകടം ട്രയിൻ സർവീസുകളെ സാരമായി ബാധിച്ചു. അപകടത്തിൽപെട്ട ട്രെയിനുകളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിൻ കാമാക്യയിലേക്കു തിരിച്ചുവെന്ന് ഈസ്റ്റ്കോസ്റ്റ് റെയിൽവേ പബ്ലിക് റിലേഷൻ ഓഫീസർ അശോക് കുമാർ മിശ്ര പറഞ്ഞു. അപകടത്തെത്തുടർന്ന് മൂന്നു സർവീസുകൾ വഴിതിരിച്ചുവിട്ടു.
Source link