ഛത്തീസ്ഗഡിൽ അന്‍പത് മാവോയിസ്റ്റുകൾ കീഴടങ്ങി

ബിജാപുർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മണിക്കൂറിനു മുന്‍പ് ഛത്തീസ്ഗഡിലെ ബിജാപുരിൽ അന്‍പത് മാവോയിസ്റ്റുകൾ കീഴടങ്ങി. ഇതിൽ 14 പേർക്കായി മൊത്തം 68 ലക്ഷംരൂപ തലയ്ക്കു വിലയിട്ടിരുന്നതാണ്. കീഴടങ്ങിയവരിൽ പത്ത് പേർ സ്ത്രീകളാണ്. അതിനിടെ കോൺഗ്രസ് ഭരണത്തിലാണ് മാവോയിസ്റ്റുകൾ ശക്തിപ്രാപിച്ചതെന്ന വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലും മറ്റും പതിറ്റാണ്ടുകളായി മാവോയിസ്റ്റുകൾക്കു പ്രോത്സാഹനം ലഭിച്ചത് കോൺഗ്രസ് നയം മൂലമാണെന്ന് ബിലാസ്പുരിലെ മൊഹ്ഭത്തയിൽ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിന്റെ പുതുയുഗം തുടങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു.
Source link