KERALAMLATEST NEWS

‘അന്ന് നടൻ വിജയ് മാപ്പ് പറഞ്ഞില്ല, രംഗങ്ങൾ നീക്കിയില്ല, പകരം ചെയ്തത് മറ്റൊന്ന്’; എമ്പുരാൻ വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

എമ്പുരാൻ സിനിമയ്ക്കെതിരെ ഉയർന്ന വിവാദങ്ങളും പിന്നാലെ നടൻ മോഹൻലാലിന്റെ ഖേദപ്രകടനവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. എമ്പുരാനിലെ ചില രംഗങ്ങളും ചില കഥാപാത്രങ്ങളുമാണ് വിവാദത്തിന് കാരണമായത്. പിന്നാലെ എമ്പുരാന്റെ മൂന്നു മിനിട്ട് വരുന്ന രംഗങ്ങൾ വെട്ടിമാറ്റി റീ എഡിറ്റ് ചെയ്ത് നാളെ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിജയ് നായകനായ ചിത്രം മെർസലാണ് ചർച്ചയാകുന്നത്. മെഡിക്കൽ രംഗത്ത് നടക്കുന്ന ക്രമക്കേടുകൾക്കെതിരെയാണ് മെ‌ർസൽ സിനിമ സംസാരിച്ചത്. ഇതിൽ ഒരു രംഗത്തിൽ ഓക്സിജൻ ലഭ്യത കുറവ് കൊണ്ട് കുട്ടികൾ മരണപ്പെട്ട സംഭവവും മരുന്നുകൾക്ക് അമിത ജിഎസ്ടി ഏർപ്പെടുത്തുന്നതിനെക്കുറിച്ചമെല്ലാം നായക കഥാപാത്രം സംസാരിക്കുന്നുണ്ട്. ഈ രംഗങ്ങൾ വലിയ രീതിയിൽ ചർച്ചയാകുകയും പല രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എതിർപ്പ് നേരിടുകയും ചെയ്തിരുന്നു.

വിജയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ പോലും ഉണ്ടായിരുന്നു. ജിഎസ്ടിയെപ്പറ്റി പറയുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നെങ്കിലും അണിയറപ്രവർത്തകർ അത് ചെയ്തില്ലെന്നും വിജയ് ഒരിക്കലും ഖേദം പ്രകടിപ്പിച്ചില്ലെന്നുമാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നത്. മാത്രമല്ല ഈ വിവാദങ്ങൾക്കിടെ മീശ പിരിക്കുന്ന രംഗം തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് വിജയ് മറുപടി നൽകിയതെന്നും ആരാധകർ പറയുന്നു.

An epic climax that boldly exposes the flaws of the most powerful party, showcasing the producer’s guts!🛐📈@actorvijay nnaa🥹❤️#Mersal #ThalapathyVijay #TVKVijay #TVK_முதல்பொதுக்குழு #TVKForTN #TVKVijay‌ #TVKTROLL #TvkVijayHQ #TvkVijayHQ #ThalapathyVijay #Empuraan #Empuran pic.twitter.com/z04vJQMxeO
— SHiBiN SeBaSTiaN (@SHiBiNLeO7) March 30, 2025




Source link

Related Articles

Back to top button