മോഹൻലാലിനും പൃഥ്വിരാജിനും എതിരെ വീണ്ടും ഓർഗനൈസർ

തിരുവനന്തപുരം: മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വീണ്ടും ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ. മോഹൻലാൽ എമ്പുരാന്റെ കഥ മുൻകൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല. എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃച്ഛികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്ന് ലേഖനത്തിൽ ചോദിക്കുന്നു.
ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിന്റെയും ലഷ്‌കറെ തയിബ ഭീകരൻ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ലേഖനത്തിൽ പറയുന്നു.
പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ പ്രകടമാണ്. ഇതൊരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ ചലച്ചിത്രമേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയിൽ കാണുന്നതെന്നും ലേഖനം വിമർശിക്കുന്നു.
Source link