വയനാട്ടിലേക്ക് പോകുന്നുണ്ടോ? ഭാഗ്യമുണ്ടെങ്കിൽ സമയത്ത് ചുരം കടക്കാം; കുരുക്കു നീളുന്നത് മണിക്കൂറുകൾ

കോഴിക്കോട് ∙ പെരുന്നാളിന് അണിഞ്ഞൊരുങ്ങി മൊഞ്ചായി യാത്രപോകാനിറങ്ങുന്നവർ ജാഗ്രത. റോഡുകളിലെ നിലവിലെ അവസ്ഥ വച്ച് ഉദ്ദേശിച്ച സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിഞ്ഞാൽ ഭാഗ്യം. കാരണം, വാഹനത്തിരക്കും റോഡ് നിർമാണവും മൂലം പല സ്ഥലത്തും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. പെരുന്നാളിന് കൂടുതൽ ആളുകൾ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഈ കുരുക്ക് കൂടാനാണ് സാധ്യത. പെരുന്നാൾ ആഘോഷിക്കാൻ പോകുന്നവർ പ്രത്യേകിച്ച് വയനാട് ലക്ഷ്യം വയ്ക്കുന്നവർ ഗതാഗതക്കുരുക്കുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നാകും. വെള്ളിയാഴ്ച താമരശ്ശേരി ചുരത്തിലുണ്ടായ കുരുക്ക് നീണ്ടത് ഏഴു മണിക്കൂറോളമാണ്.∙ ചുരത്തിൽപ്പെട്ടാൻ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലആറാം വളവിൽ സ്വകാര്യ ബസ് കേടായതിനെത്തുടർന്ന് വെള്ളിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക് ഏഴുമണിക്കൂറാണ് നീണ്ടത്. പുലർച്ചെ മൂന്നു മണിയോടെ കേടായ ബസ് മാറ്റിയത് പത്തരയോടെ. ബെംഗളൂരു ഉൾപ്പെടെ ദീർഘദൂര സ്ഥലങ്ങളിൽ നിന്നെത്തിയവർ മൂത്രമൊഴിക്കാൻ പോലും സാധിക്കാതെ ചുരത്തിൽ കുടുങ്ങി. ആംബുലൻസുകൾ സൈറൺ മുഴക്കി റോഡിൽ കിടന്നു. റോഡിനു കുറുകെ ബസ് നിന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു കടന്നു പോകാനേ സാധിക്കുമായിരുന്നുള്ളു.
Source link