WORLD
വിക്ഷേപിച്ച് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണ് ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ റോക്കറ്റ്

ഓസ്‌ലോ: ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്‌റോസ്‌പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിച്ചു. ഞായറാഴ്ച നോര്‍വേയിലെ ആര്‍ട്ടിക് ആന്‍ഡോയ സ്‌പേസ്‌പോര്‍ട്ടില്‍നിന്ന് കുതിച്ചുയര്‍ന്ന സ്‌പെക്ട്രം റോക്കറ്റാണ് സെക്കന്‍ഡുക്കള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്.യൂറോപ്പില്‍നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചതാണ് ഈ റോക്കറ്റ് എന്ന് ഇസാര്‍ എയ്‌റോസ്‌പേസ് വിശദീകരിച്ചു. ഒരു മെട്രിക് ടണ്‍ വരെ ഭാരംവരുന്ന ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് സ്‌പെക്ട്രം റോക്കറ്റ്. റോക്കറ്റ് ഒരു പേലോഡും വഹിച്ചിരുന്നില്ല.
Source link