KERALAM

‘ഫോൺ സംസാരം നിർത്താതെ തന്നെ മേഘ ട്രാക്കിൽ തലവച്ച് കിടന്നു’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ്

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയാണ് (25) മരിച്ചത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടത്.

ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് വരികയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഫോൺവിളി നിർത്താതെ തന്നെ മേഘ ട്രാക്കിൽ തലവച്ച് കിടക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സമയം മേഘ ആരോടാണ് ഫോണിൽ സംസാരിച്ചതെന്ന് പരിശോധിക്കും. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കുമെന്ന് പേട്ട പൊലീസ് അറിയിച്ചിരുന്നു.

മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പേട്ട പൊലീസിനും ഐബിക്കും പരാതി നൽകിയിട്ടുണ്ട്. പ്രണയനൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ ബന്ധത്തെക്കുറിച്ച് മേഘ വീട്ടുകാരോട് പറഞ്ഞിരുന്നു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഐബി ഉദ്യോഗസ്ഥൻ ബന്ധത്തിൽ നിന്ന് പിന്മാറി. ഇതാണ് മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.


Source link

Related Articles

Back to top button