LATEST NEWS

ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം


കാസർകോട് ∙ കാഞ്ഞങ്ങാട് പടന്നക്കാട് മേൽപ്പാലത്തിൽ ഇരുചക്രവാഹനത്തിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹൊസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ കരിവെള്ളൂർ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്. രാവിലെ 9.30ന് ആയിരുന്നു അപകടം. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിടെയാണ് അപകടമുണ്ടായത്.കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നിർമാണത്തിൽ അപാകത ആരോപിക്കപ്പെടുന്ന ഇവിടെ പൂർണമായി റീ ടാറിങ് നടത്താത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമെന്നാണ് ആരോപണം. പാലത്തിനു മുകളിലുണ്ടായ അപകടങ്ങളിൽ ഇതുവരെ 10ൽ ഏറെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.


Source link

Related Articles

Back to top button