മോഷ്ടിച്ച ട്രക്കുമായി 160 കി.മീ. വേഗത്തിൽ പ്രതി, ചേയ്സ് ചെയ്ത് പോലീസ്; സാഹസിക രംഗങ്ങളുടെ വീഡിയോ വൈറൽ


സാക്രാമെന്‍റോ: പോലീസിനെ വെട്ടിച്ച് മോഷ്ടിച്ച ട്രക്കുമായി മോഷ്ടാവിന്‍റെ മരണപ്പാച്ചിൽ. ഒടുവിൽ അതിസാഹസികമായി പോലിസിന്‍റെ കീഴ്പ്പെടുത്തൽ. കാലിഫോർണിയയിൽനിന്നുള്ള, സിനിമാ രംഗങ്ങളെ വെല്ലുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ.വെളളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പോലീസിന്റെ കണ്ണുവെട്ടിച്ച രക്ഷപ്പെടുന്നതിനിടെ ട്രക്ക് പതിമൂന്നോളം വാഹനങ്ങളെ ഇടിച്ചശേഷം ഒരു കടയുടെ പാര്‍ക്കിങ് ഏരിയയില്‍വെച്ച് പൂര്‍ണമായും തകരുകയായിരുന്നു. പോലീസ് പിന്തുടരുന്നതിന്‍റെയും വാഹനം ഇടിക്കുന്നതിന്‍റെയും അടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


Source link

Exit mobile version