മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വി ആരെയും ചതിച്ചിട്ടില്ല; മല്ലിക സുകുമാരൻ പറയുന്നു

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമയിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും നേരത്തെ കാണാത്ത ഒരു രംഗം പോലും ഇല്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് തികച്ചും ഖേദകരണമെന്നും മല്ലിക അഭിപ്രായപ്പെട്ടു. മല്ലിക സുകുമാരൻ പങ്കുവച്ച കുറിപ്പ് വായിക്കാം;’എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജാണ് എന്നതിനപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ട എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.
Source link