WORLD

'കുഞ്ഞിന് ജന്മംനൽകാൻ കഴിയുന്നവർ, പുരുഷനേക്കാൾ ബുദ്ധിശാലികൾ'; 'സ്ത്രീ'യ്ക്ക് ട്രംപിന്റെ നിർവചനം


വാഷിങ്ടണ്‍: യുഎസ് ഭരണകൂടത്തിന്റെ ട്രാന്‍സ്ജന്‍ഡര്‍ വിരുദ്ധ നടപടികള്‍ ചര്‍ച്ചയാവുന്നതിനിടെ സ്ത്രീകള്‍ക്ക് നിര്‍വചനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ‘എന്താണ് സ്ത്രീ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്. ‘കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുന്ന ആളാണ് സ്ത്രീ’, എന്നായിരുന്നു ട്രംപിന്റെ വിശദീകരണം.ന്യൂജേഴ്‌സിയിലെ താത്കാലിക യുഎസ് അറ്റോണിയായി ട്രംപ് അലിന ഹബ്ബയെ നിയമിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘ഡെമോക്രാറ്റുകള്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടാണ് നിങ്ങളോട് ഈ ചോദ്യം. ഒരു സ്ത്രീ എന്താണ്? എങ്ങനെയാണ് സ്ത്രീയും പുരുഷനും തമ്മിലെ വ്യത്യാസം നമ്മള്‍ മനസിലാക്കേണ്ടത്?’, എന്നായിരുന്നു ചോദ്യം.


Source link

Related Articles

Back to top button