INDIA

ഒഡീഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ 11 ബോഗികൾ പാളം തെറ്റി; 25 പേർക്ക് പരുക്ക്


ഭുവനേശ്വർ ∙ ഒഡീഷയിൽ കട്ടക്ക് ജില്ലയിൽ കാമാഖ്യ എക്സ്പ്രസ് ട്രെയിനിന്റെ 11 ബോഗികൾ പാളം തെറ്റി. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാവിലെ 11.54ന് മംഗുളിക്ക് സമീപമുള്ള നിർഗുണ്ടിയിലാണ് അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ അശോക് കുമാർ മിശ്ര പറഞ്ഞു.എൻഡിആർഎഫും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. ദുരിതാശ്വാസത്തിനായി റെയിൽവേ ഒരു ട്രെയിൻ സംഭവസ്ഥലത്തേക്ക് അയച്ചു.  കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും റെയിൽവേ അറിയിച്ചു. ഹെൽപ് ഡെസ്ക് നമ്പറുകൾ – 8455885999, 8991124238.


Source link

Related Articles

Back to top button