നൂറ്റാണ്ട് പിന്നിട്ട് ‘വട്ടുസോഡ’; ലുക്ക് മാറി, ഓർമകളുടെ ‘കിക്ക്’ ഇപ്പോഴും ഡബിൾ സ്ട്രോങ്, ലോക വിപണിയിലും ഹിറ്റ്

എങ്ങനെ മറക്കും! ആ ഗോലി പൊട്ടുന്ന ശബ്ദം, ആ ഗ്യാസ്.., പിന്നെ ഇത്തിരി ഉപ്പും കൂടിയിട്ടു കലക്കിയൊരൊറ്റ കുടി! ആഹാ.. നൊസ്റ്റാൾജിയ. പിള്ളേരെന്നോ വല്യവരെന്നോ വേർതിരിവില്ലാതെ പണ്ടുകാലത്തെ സൂപ്പർഹിറ്റ് ഡ്രിങ്ക്, ..മ്മടെ സ്വന്തം ഗോലി സോഡ, വട്ടപ്പേര് വട്ടുസോഡ. വിപണിയിലെത്തി നൂറ്റാണ്ട് പിന്നിടുമ്പോൾ ഇടക്കാലത്ത് ‘ഫീൽഡ് ഔട്ട്’ ആയെങ്കിലും ഇപ്പോഴിതാ, പുത്തൻ ലുക്കിലും വേറിട്ട ഫ്ലേവറുകളിലും ലോക ഡ്രിങ്ക് വിപണി തന്നെ പിടിച്ചടക്കുകയാണ് ഗോലി സോഡ.ഏകദേശം 100 വർഷം മുമ്പാണ് ഇന്ത്യയുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ചെറു പീഡികകളിൽ ഗോലി സോഡ വിൽപനയ്ക്കെത്തുന്നത്. പിന്നീട് പെപ്സിയും കൊക്ക-കോളയും ഉൾപ്പെടെയുള്ള ശീതളപാനീയങ്ങളും സോഡയിൽ തന്നെ ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങളും വിപണിയിലെത്തിയതോടെ വട്ടുസോഡയ്ക്ക് പിൻവലിയേണ്ടി വന്നു. നേരത്തേ ചില്ലു കുപ്പിയിലായിരുന്നു ഗോലി സോഡ ലഭിച്ചിരുന്നതെങ്കിൽ അതേ രൂപത്തിൽ പ്ലാസ്റ്റിക് കുപ്പികൾ പലപല ഫ്ലേവറുകളിൽ ഇപ്പോൾ ലഭ്യമാണ്. അതോടെ, പുതുതലമുറയും ഗോലി സോഡയുടെ ഫാൻ ആയി.ഗോലി സോഡയുടെ ആ പഴയ ഭംഗിയുള്ളതും വേറിട്ടതുമായ കുപ്പി സ്റ്റൈൽ നിലനിർത്തിയാണ് പുത്തൻ പതിപ്പുകളും വിപണിയിലെത്തുന്നത്. പല കമ്പനികളും വിദേശത്തും അവ അതരിപ്പിച്ച് ഹിറ്റാക്കി. ഗോലി പോപ് സോഡയെന്ന പേരിലാണ് യുഎസ്, യൂറോപ്പ്, യുകെ, ഗൾഫ് തുടങ്ങിയ വിപണികളിൽ തരംഗം.
Source link