WORLD

മ്യാന്‍മാറിലെ ഭൂകമ്പം; 'പ്രവഹിച്ചത് 334 ആറ്റംബോംബുകളുടേതിന് സമാനമായ ഊർജം' , തുടർചലനങ്ങളുണ്ടാകാം


നയ്പിഡോ: മ്യാന്‍മാറിലും തായ്ലാന്‍ഡിലും കനത്തനാശം വിതച്ച ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുകയാണ്. മ്യാന്‍മാറില്‍ മരണസംഖ്യ 1,600 കവിഞ്ഞതായാണ് മ്യാന്‍മാറിലെ സൈനിക ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചത്. ശക്തമായ ഭൂകമ്പമാണ് മ്യാന്മാറിലുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ ഭാഗമായി ഏകദേശം 334 ആറ്റം ബോംബുകളുടേതിന് സമാനമായ ഊർജ്ജമാണ് രൂപപ്പെട്ടതെന്നാണ് ഒരു ജിയോളജിസ്റ്റ് പ്രതികരിച്ചത്. ഇനിയും തുടർചലനങ്ങളുണ്ടാകാമെന്നും ജിയോളജിസ്റ്റ് പറയുന്നു. ഭൂകമ്പത്തിന്റെ ഭാഗമായി ഏകദേശം 334 ആറ്റം ബോംബുകളുടെതിന് സമാനമായ ഊര്‍ജമാണ് രൂപപ്പെട്ടതെന്നാണ് പ്രശസ്ത ജിയോളജിസ്റ്റായ ജെസ് ഫെനിക്‌സ് സിഎന്‍എന്നിനോട് പ്രതികരിച്ചത്. മാത്രമല്ല ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം പറയുന്നു. ദുരന്തത്തിന്റെ പൂര്‍ണവ്യാപ്തി മനസിലാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നതായും ഫെനിക്‌സ് പറഞ്ഞു. മ്യാന്‍മാറിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ആശയവിനിമയത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ മൂലം പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു വലിയ കത്തി ഭൂമിയെ പിളര്‍ക്കുന്നതുപോലെയായിരുന്നു ഈ ഭൂകമ്പമെന്നാണ് ഒരു സീസ്‌മോളജിസ്റ്റ് അഭിപ്രായപ്പെട്ടത്.


Source link

Related Articles

Back to top button