LATEST NEWS

Churulazhiyumbol പ്രതിയെ കുടുക്കിയത് ബാർകോഡ്, ബെഡ്ഷീറ്റും വിനയായി; റബർ തോട്ടത്തിൽ മൃതദേഹം: ആരാണ് ആ പെൺകുട്ടി? – വിഡിയോ


2016 ഓഗസ്റ്റ് ഒന്ന്. കോട്ടയം ജില്ലയിലെ അതിരമ്പുഴയ്ക്കടുത്തുള്ള അമ്മഞ്ചേരി ഗ്രാമം. അവിടെ ഒരു റബർ തോട്ടത്തിൽ തമിഴ്നാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളി പോളിത്തീൻ ചാക്കുകെട്ട് കണ്ടു. ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു അതിൽ. കഴുത്തിലും കൈകളിലും കരുവാളിച്ച പാടുകൾ. മുഖം നീരുവന്നു ചീർത്ത അവസ്ഥ. യുവതി 7 മാസം ഗർഭിണി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അക്രമം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. ആരാണ് ആ യുവതി? കേരള പൊലീസിനെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരംതേടിയുള്ള യാത്രയുടെ ചുരുളഴിഞ്ഞപ്പോൾ അന്വേഷണം എത്തിനിന്നത് ഒരു വർഷം മുൻപു കാണാതായ അശ്വതിയിലാണ്.രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ഒരു തിട്ടയുടെ മുകളിലിരുന്ന ചാക്കുകെട്ടും അതിലെ മൃതദേഹവും കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സംഘം കുതിച്ചെത്തി. ഒന്നിലധികം പേർ ചേർന്ന് ചെയ്ത കൊലപാതകം എന്നതായിരുന്നു പൊലീസിന്റെ ആദ്യ സംശയം. അന്വേഷണം തുടങ്ങിയതും ആ വഴിക്കായിരുന്നു. ഒരു യുവതി കൊല്ലപ്പെട്ടു എന്നതല്ലാതെ അവളാരാണെന്നോ, എങ്ങനെ ആ മൃതദേഹം അവിടെ എത്തിയെന്നോ ഉള്ള യാതൊരു തെളിവും പൊലീസിന് കണ്ടെത്താനായില്ല.സമീപദിവസങ്ങളിൽ ജില്ലയിൽനിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുക ‌എന്നതായിരുന്നു പൊലീസിന്റെ ആദ്യ നടപടി. സംസ്ഥാനത്തെയും അയൽസംസ്ഥാനങ്ങളിലെയും മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും മൃതദേഹത്തിന്റെ ചിത്രം ഉൾപ്പെടെ വിവരങ്ങൾ കൈമാറി. കാണാതായ ചില യുവതികളുടെ ബന്ധുക്കൾ ഫോട്ടോ കണ്ട് എത്തിയെങ്കിലും ആരും മൃതദേഹം തിരിച്ചറിഞ്ഞില്ല. കൊല്ലപ്പെട്ട യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ ആശുപത്രികൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ ആറു മൊബൈൽ ടവറുകളുടെ പരിധിയിൽ നടന്ന ഫോൺവിളികളും സമീപവഴികളിലെ സിസിടിവി ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.


Source link

Related Articles

Back to top button