KERALAM

വാക്കാലുള്ള ആശ്വാസം  പോര: വേണുഗോപാൽ

തിരുവനന്തപുരം: അങ്കണവാടി ‌ജീവനക്കാരുടെ ആവശ്യത്തിന്മേൽ വാക്കാലുള്ള ആശ്വാസമല്ല ആവശ്യങ്ങൾ അനുവദിച്ചുള്ള ഉത്തരവുകളാണ് വേണ്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകൽസമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സാധാരണക്കാരുടെ ജീവിക്കാനുള്ള പോരാട്ടത്തോടൊപ്പമാണ് കോൺഗ്രസ്.

അങ്കണവാടി ജീവനക്കാരെ സ്ഥിരം സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് കോടതിവിധിക്കെതിരെ അപ്പീൽ പോകുന്ന കേന്ദ്രസർക്കാരിന്റെ മനോഭാവം വിചിത്രമാണെന്നും

വേണുഗോപാൽ പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് അജയ്‌തറയിൽ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സംഘടനാ ജനറൽസെക്രട്ടറി എം.ലിജു, കെ.പി.സി.സി ഭാരവാഹികളായ ടി.എൻ.പ്രതാപൻ, കെ.പി.ശ്രീകുമാർ, ജി.എസ്.ബാബു, ജി.സുബോധൻ, പഴകുളം മധു, എം.എം നസീർ, രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ജെബി മേത്തർ എം.പി, മണക്കാട് സുരേഷ്, വർക്കല കഹാർ തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button