LATEST NEWS

മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് പരുക്കേൽപിച്ചു; പ്രതി 2023ൽ സഹോദരനെയും കൊലപ്പെടുത്തി


തൃശൂർ ∙ ദേശമംഗലം കൊണ്ടയൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് അവശയാക്കി. കൊണ്ടയൂർ പാതിരപ്പറമ്പിൽ സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വേലിയിൽനിന്നു ശീമക്കൊന്നയുടെ വടിയെടുത്ത് അടിച്ചു പരുക്കേൽപ്പിച്ചത്.കയ്യിനും കാലിനും സാരമായി പരുക്കേറ്റ ശാന്തയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്ന നിലയിൽ കിടന്നിരുന്ന അമ്മയെ സുരേഷ് വീട്ടിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സുരേഷിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. 2023ൽ സഹോദരൻ സുബ്രഹ്മണ്യനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.


Source link

Related Articles

Back to top button