KERALAM

വിമർശനം അസഹിഷ്ണുത കാരണം: കെ.സി

തിരുവനന്തപുരം: എമ്പുരാൻ സിനിമയ്‌ക്കെതിരായ ബി.ജെ.പി വിമർശനം സംഘപരിവാർ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. ദ ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ, എമർജൻസി പോലുള്ള സിനിമകൾ കോൺഗ്രസിനെ വിമർശിക്കുന്നവയായിരുന്നു. ബി.ജെ.പി അതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നു. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായം പറയാനില്ല. സിനിമകളിൽ വർത്തമാനകാല രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്. അവ ചിലർക്കെതിരും അനുകൂലവുമാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണത്. വിമർശിക്കപ്പെടുമ്പോൾ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്ന് ബി.ജെ.പി ആലോചിക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.


Source link

Related Articles

Back to top button