WORLD
അഫ്ഗാൻകാർ തിങ്കളാഴ്ചയോടെ പാകിസ്താൻ വിടണം; ചൊവ്വാഴ്ച മുതൽ അറസ്റ്റുണ്ടായേക്കും

ഇസ്‍ലാമാബാദ്: പാകിസ്താനിൽ കഴിയുന്ന അഫ്ഗാനിസ്താൻ പൗരർക്ക് സ്വമേധയാ രാജ്യംവിടാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. അതിനുശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ തടങ്കലിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പാക് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചമുതൽ ഇവരുടെ അറസ്റ്റുണ്ടായേക്കും.പ്രവിശ്യാസർക്കാരുമായിച്ചേർന്നാണ് നടപടി ഏകോപിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നാഖ്‍വി പറഞ്ഞു. ജനുവരിയിലാണ് അഫ്ഗാൻ പൗരത്വ കാർഡ് (എസിസി) കൈവശമുള്ളവരോട് രാജ്യംവിടാൻ ഭരണകൂടം ഉത്തരവിട്ടത്. അല്ലെങ്കിൽ നിർബന്ധിത നാടുകടത്തലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
Source link