വ്യാജ പരാതി: തെളിവുകളില്ല

കണ്ണൂർ: കഴിഞ്ഞ ഒക്ടോബർ പതിനാലിന് പി.പി.ദിവ്യ എ.ഡി.എം. നവീൻബാബുവിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ശക്തമായ തെളിവുകളില്ലെന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിട്ട് വ്യാജ അഴിമതി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനെ പ്രതിചേർക്കാനാവശ്യമായ തെളിവുകളില്ലെന്നും കുറ്റപത്രത്തിലുണ്ട്.
വ്യാജ പരാതിയിൽ അന്വേഷണം നടന്നാൽ ചില ഉന്നതരിലേക്ക് അന്വേഷണം എത്തുമെന്നതാണ് അന്വേഷണ സംഘത്തെ കുഴക്കിയത്.പെട്രോൾ പമ്പിന് അനുമതി കിട്ടാതായപ്പോൾ പ്രശാന്തൻ പലരെയും സമീപിച്ചു. പി.പി. ദിവ്യയെയും പരാതി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ ആവശ്യപ്പെട്ടിട്ടും അനുമതി കിട്ടിയില്ല. ഇതിൽ ദിവ്യയ്ക്ക് നീരസമുണ്ടായി. എന്നാൽ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗത്തിൽ പ്രശാന്തന് പ്രത്യേക റോളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രശാന്തൻ നവീൻബാബുവിനെ താമസ സ്ഥലത്ത് വച്ച് കണ്ടിരുന്നു. ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്.ഇൻക്വസ്റ്റ് നടത്തിയപ്പോൾ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയിരുന്നുവെന്നും അത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്രദ്ധയിൽപ്പെടാതെ പോയി എന്നതിൽ ദുരൂഹതയില്ലെന്നും കണ്ടെത്തലുണ്ട്.ഇക്കാര്യത്തെക്കുറിച്ചുളള മെഡിക്കൽ ഓഫിസറുടെ നീരീക്ഷണം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Source link