KERALAMLATEST NEWS

ആശ്രിത നിയമനം:എതിർപ്പുകൾ അവഗണിച്ച് ഉത്തരവിറക്കി

പി.എച്ച്. സനൽകുമാർ | Sunday 30 March, 2025 | 12:09 AM

തിരുവനന്തപുരം: ആശ്രിത നിയമനത്തിലെ വ്യവസ്ഥകൾ പരിഷ്ക്കരിക്കാനുള്ള ബുധനാഴ്ചത്തെ മന്ത്രിസഭായോഗ തീരുമാന പ്രകാരം ഉദ്യോഗസ്ഥ പരിഷ്ക്കരണ വകുപ്പ് നടപടിക്രമങ്ങൾ നിശ്ചയിച്ച് ഉത്തരവിറക്കി.

ഭരണാനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഉൾപ്പെടെ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ചാണ് നടപടി.

ഉദ്യോഗസ്ഥൻ മരണമടയുമ്പോൾ13 വയസ് തികഞ്ഞിട്ടില്ലാത്തവർക്ക് ആശ്രിതനിയമനത്തിന് അപേക്ഷിക്കാനാവില്ലെന്നാണ് പ്രധാനമാറ്റങ്ങളിലൊന്ന്. എതിർപ്പിന് കാരണമായതും ഈ നിബന്ധനയാണ്.

പല വകുപ്പുകളിലും ആശ്രിത നിയമനത്തിന് അപേക്ഷ സമർപ്പിച്ച് വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ജീവനക്കാരന്റെ മരണം കൊണ്ട് കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉടൻ പരിഹാരം നൽകുക എന്ന ലക്ഷ്യം നിറവേറ്റാൻ കഴിയാതെവരുന്നു. അതിനാൽ അടിയന്തിര ആശ്വാസ നടപടി എന്ന നിലയിലാണ് ആശ്രിത നിയമനം നൽകുന്നതിനുള്ള അർഹത നിർണ്ണയിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ തസ്തികകൾ ആശ്രിത നിയമനത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതും പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഗുണകരമായിരിക്കും എന്നും ഉത്തരവിലുണ്ട്.

പുതുക്കിയ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർവീസിലിരിക്കേ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ നിയമനം നൽകും. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അദ്ധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ടായിരിക്കും. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നത്. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല. സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരാൻ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

പൊതുഭരണ (സർവീസസ്ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ച് നൽകുന്നതെന്നും ഉത്തരവിലുണ്ട്.

ആ​ശ്രി​ത​ ​നി​യ​മ​നം​ ​അ​ട്ടി​മ​റി​ക്കാൻ
അ​നു​വ​ദി​ക്കി​ല്ല​:​കെ.​പി.​എ​സ്.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ശ്രി​ത​നി​യ​മ​നം​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​നീ​ക്കം​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും​ ​മാ​നു​ഷി​ക​മൂ​ല​ങ്ങ​ൾ​ക്ക് ​വി​ല​ക​ൽ​പ്പി​ച്ച് ​വേ​ണം​ ​സ​ർ​ക്കാ​ർ​ ​അ​കാ​ല​ത്തി​ൽ​ ​പൊ​ലി​യു​ന്ന​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കു​ടും​ബ​ങ്ങ​ളോ​ട് ​പെ​രു​മാ​റേ​ണ്ട​തെ​ന്നും​ ​കെ.​പി.​എ​സ്.​ടി.​എ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ച​ട​ങ്ങ് ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​വ​ട്ട​പ്പാ​റ​ ​അ​നി​ൽ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ൻ.​രാ​ജ്‌​മോ​ഹ​ൻ,​ ​അ​നി​ൽ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ജി​ല്ലാ​പ്ര​സി​ഡ​ന്റ് ​എ.​ആ​ർ.​ഷ​മീം,​ ​സെ​ക്ര​ട്ട​റി​ ​സാ​ബു​ ​നീ​ല​ക​ണ്ഠ​ൻ,​ ​ട്ര​ഷ​റ​ർ​ ​ബി​ജു​ ​ജോ​ബാ​യ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.


Source link

Related Articles

Back to top button