18 നഴ്സുമാർക്ക് കൂടി ജർമ്മൻ വർക്ക് പെർമിറ്റ്

തിരുവനന്തപുരം: നോർക്ക ട്രിപ്പിൾ വിൻ കേരളാ പദ്ധതിയുടെ നാലും അഞ്ചും ബാച്ചുകളിൽ ഉൾപ്പെട്ട ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയാക്കിയ എട്ട് നഴ്സുമാർക്ക് കൂടി വർക്ക് പെർമിറ്റുകൾ കൈമാറി. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനാണ് കൈമാറിയത്. കഴിഞ്ഞദിവസം 10 നഴ്സുമാർക്ക് പെർമിറ്റ് കൈമാറിയിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുമാത്രമേ വിദേശയാത്രകൾ ചെയ്യാവൂ എന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. തൊഴിൽ തട്ടിപ്പുകൾ തടയാൻ നിയമനിർമ്മാണം ഉൾപ്പെടെയുളള നടപടികൾ സ്വീകരിച്ചുവരികയാണ്. കേരളത്തിന്റെ അംബാസിഡർമാർ കൂടിയായ നഴ്സുമാർ മികച്ച സേവനപാരമ്പര്യം നിലനിറുത്താൻ ശ്രമിക്കണമെന്നും പറഞ്ഞു. ജർമ്മനിയിലേയ്ക്ക് ട്രിപ്പിൾ വിൻ വഴി റിക്രൂട്ട്‌ചെയ്ത നഴ്സുമാർ അടുത്ത ആറുമാസത്തിനുളളിൽ 1000 പിന്നിട്ട് വലിയ കൂട്ടായ്മയായി മാറുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി പറഞ്ഞു.
വിദേശയാത്രയ്ക്കായി നോർക്ക ശുഭയാത്ര വായ്പാ പദ്ധതി
തിരുവനന്തപുരം; നോർക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി മലപ്പുറത്തെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘവുമായി കരാർ കൈമാറി. തൈയ്ക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയും, സഹകരണ സംഘം ഡയറക്ടർ കെ വിജയകുമാറും തമ്മിലാണ് കരാർ കൈമാറിയത്. ചടങ്ങിൽ സഹകരണ സംഘത്തെ പ്രതിനിധീകരിച്ച് ഡയറക്ടർ ആർ. ശ്രീകൃഷ്ണപിളള, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, നോർക്ക റൂട്ട്സ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Source link