പി.എസ്.സി: പൊതുവിദ്യാഭ്യാസ വകുപ്പിൽ അഭിമുഖം

തിരുവനന്തപുരം:കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 2, 3, 4, 9, 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസ്, കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകൾ, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം .
സർട്ടിഫിക്കറ്റ് പരിശോധന
പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ സംസ്‌കൃതം (കാറ്റഗറി നമ്പർ 359/2022) തസ്തികയിലേക്ക് ഏപ്രിൽ 2 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തദ്ദേശസ്വയംഭരണ വകുപ്പിൽ എൽ.എസ്.ജി.ഐ. സെക്രട്ടറി (കാറ്റഗറി നമ്പർ 571/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ 7, 8, 9 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള അർഹതാനിർണയ പരീക്ഷയുടെ (എലിജിബിലിറ്റി ടെസ്റ്റ്) (കാറ്റഗറി നമ്പർ 04/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചത് വെബ്‌സൈറ്റിൽ ലഭിക്കും.
Source link