ചർച്ച ഫലപ്രദം, പക്ഷേ ചുങ്കം ചുമത്തുന്നതിൽ മാറ്റമില്ലെന്ന് കാർണി

ഒട്ടാവ: വ്യാപാരയുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നുവെന്ന് ഇരുവരും പിന്നീട് പറഞ്ഞു. അതേസമയം, അമേരിക്കൻ ഇറക്കുമതിക്കു ചുങ്കം ചുമത്താനുള്ള നീക്കത്തിൽനിന്ന് കാനഡ പിന്മാറില്ലെന്നു കാർണി വ്യക്തമാക്കി. കാർണി കനേഡിയൻ പ്രധാനമന്ത്രിയായശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ ചർച്ചയാണിത്. ചർച്ച അങ്ങേയറ്റം ഫലപ്രദമായിരുന്നുവെന്നും ഏപ്രിൽ 28ലെ കനേഡിയൻ തെരഞ്ഞെടുപ്പിനുശേഷം ഇരുവിഭാഗവും നേരിട്ടു കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.
കാനഡയുടെ പരമാധികാരം മാനിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചതെന്ന് കാർണിയും അറിയിച്ചു.
Source link