മലപോലെ കോൺക്രീറ്റ് അവശിഷ്ടം; അടിയിൽ ജീവനോടെ 15 പേർ

ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ഭൂകന്പം മൂലം തകർന്ന പണിതീരാത്ത 30 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ 15 പേർ ജീവനോടെയുണ്ടെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഇവരിൽ ചിലരുമായി ആശയവിനിയമം നടത്തി. ബാങ്കോക്കിൽ നിർമാണത്തിലിരുന്ന ഓഡിറ്റർ ജനറലിന്റെ ഓഫീസാണു തകർന്നത്. അപകടസമയത്ത് നാനൂറിലധികം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. ഇതിൽ 96 പേരെ കാണാതായി. എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
മലപോലെ കിടക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ അടിയിൽ ജീവനോടെ 15 പേരുള്ളതായി ഇന്നലെ ഉച്ചയ്ക്കു സ്ഥിരീകരിച്ചു. വലിയ യന്ത്രങ്ങളുമായി തെരച്ചിൽ നടത്തുന്ന സംഘത്തിൽ നായകളും ഡ്രോണുകളും ഉൾപ്പെടുന്നു. കാണാതായ തൊഴിലാളികളിൽ മ്യാൻമർ സ്വദേശികളും ഉൾപ്പെടുന്നു.
Source link