LATEST NEWS

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; നടന്നത് ഗുരുതര കൃത്യവിലോപമെന്ന് മന്ത്രി


തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ അധ്യാപകനെതിരെ കർശന നടപടിക്ക് വൈസ് ചാൻസലർ നിർദേശം നൽകി. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകാനും വകുപ്പുതല നടപടിയെടുക്കാനും തീരുമാനമായി. ഇതിന് സർവകലാശാല സിൻഡിക്കറ്റ് റജിസ്ട്രാറെ ചുമതലപ്പെടുത്തി. പത്തു മാസം മുൻപു നടന്ന ഫിനാൻസ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റർ ‘പ്രൊജക്ട് ഫിനാൻസ്’ വിഷയത്തിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 2022-2024 ബാച്ചിലെ 71 വിദ്യാർഥികളുടെ പേപ്പറുകൾ മൂല്യനിർണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കൽനിന്നു നഷ്ടമാകുകയായിരുന്നു.അതേസമയം, മൂല്യനിർണയം പൂർത്തിയായ ശേഷമാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതെന്ന് അധ്യാപകൻ പറയുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതെന്നും ഈ വിവരം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ താനും പിതാവും ചേർന്ന് പലതവണ റോഡിൽ പരിശോധന നടത്തിയെങ്കിലും ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധ്യാപകൻ പറഞ്ഞു. അടുത്ത ദിവസം വിവരം ധരിപ്പിച്ചുകൊണ്ട് സമീപത്തെ കടകളിൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിരുന്നുവെന്നും പ്രതീക്ഷിച്ച പ്രതികരണങ്ങൾ എവിടെ നിന്നും ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയെന്നും അധ്യാപകൻ പറയുന്നു.എന്നാൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിവരം ഡിസംബറിൽ തന്നെ അറിഞ്ഞിരുന്നെങ്കിലും വിഷയത്തെ നിസ്സാരമായാണ് സർവകലാശാല കൈകാര്യം ചെയ്തതെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കു പുതിയ പരീക്ഷാതീയതി അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചതോടെയാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവിവരം പുറത്തു വന്നത്.


Source link

Related Articles

Back to top button