യുവതിയുടെ നാവിനടിയില്‍ ഡ്രില്ലര്‍ തുളച്ച് കയറി; അപകടം പല്ലില്‍ ക്ലിപ്പ് ഇടുന്നതിനിടെ

പാലക്കാട്: പല്ലില്‍ ക്ലിപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ യുവതിയുടെ നാവിന് അടിയില്‍ ഡ്രില്ലര്‍ തുളച്ച് കയറി. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ സ്വകാര്യ ഡെന്റല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയാണ് സംഭവം. കാവശേരി വിനായക നഗര്‍ സ്വദേശി ഗായത്രി സൂരജിനാണ് അപകടം സംഭവിച്ചത്.
തുടര്‍ന്ന് യുവതി ഡെന്റല്‍ കെയര്‍ ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗായത്രിയുടെ പല്ലിനിടയില്‍ ഘടിപ്പിച്ചിരുന്ന ഗം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 22ന് നടന്ന ചികിത്സയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
പരുക്ക് ഗുരുതരമായതിനാല്‍ ഗായത്രി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ആലത്തൂര്‍ ‘ജുവിന്‍സ് ഡെന്റല്‍ കെയര്‍ സെന്റര്‍’ എന്ന സ്ഥാപനത്തിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വീഴ്ച പറ്റിയതിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
Source link