WORLD
വിസ തന്നത് പഠിക്കാൻ, സാമൂഹിക പ്രവർത്തനത്തിനല്ല; തുർക്കി വിദ്യാർഥിയുടെ വിസ റദ്ദാക്കിയതിൽ യു.എസ്.

വാഷിങ്ടൺ: വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾ വിസാനിബന്ധനകൾ പാലിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. തുർക്കിയിൽനിന്നുള്ള വിദ്യാർഥിയുടെ വിസ റദ്ദാക്കിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ്സ് വിസ നൽകുന്നത് പഠിക്കാനാണെന്നും അല്ലാതെ സാമൂഹിക പ്രവർത്തനത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് തുർക്കിയിൽനിന്നുള്ള റുമേയ ഓസ്ടർക്ക് എന്ന വിദ്യാർഥിനിയുടെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കൻ ഭരണകൂടം. ടഫ്റ്റ്സ് സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിയാണ് ഓസ്ടർക്ക്. എന്നാൽ, ഇവരെ നാടുകടത്താനുള്ള തീരുമാനത്തെ ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
Source link